മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം ; രണ്ടു പേര്‍ കൊല്ലപ്പെട്ടു, മൂന്നുപേരുടെ നില ഗുരുതരം ; അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി

മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം ; രണ്ടു പേര്‍ കൊല്ലപ്പെട്ടു, മൂന്നുപേരുടെ നില ഗുരുതരം ; അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി

ജൂത കലണ്ടറിലെ പുണ്യ ദിനമായ യോം കിപ്പൂര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സിനഗോഗില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നേരെ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനകൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പുറത്തിറങ്ങി ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്.

Australia news LIVE: Manchester attack kills two, Jihad al-Shamie named as  attacker; Australians on board Gaza flotilla held by Israel; US government  shutdown continues

കീഴടങ്ങാന്‍ മടിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസാല്‍ സിനഗോഗിലായിരുന്നു ഭീകരാക്രമണം.

സിനഗോഗിന് പുറത്തുനിന്ന്വര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനാല്‍ അക്രമിക്ക് സിനഗോഗിന് അകത്തേക്ക് പ്രവിശേക്കാനായില്ല. രണ്ടുപേര്‍ അറസ്റ്റിലായതായി യുകെ തീവ്രവാദ വിരുദ്ധ പൊലീസ് തലവന്‍ ലോറന്‍സ് ടെയ്‌ലര്‍ സ്ഥിരീകരിച്ചു. പൊലീസിന് ലഭിച്ച കോള്‍ കഴിഞ്ഞ് ഏഴു മിനിറ്റിനുള്ളില്‍ അക്രമിയെ കീഴടക്കിയതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ സിനഗോഗുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ലണ്ടന്‍ നഗരത്തിലെ സിനഗോഗുകളിലും പൊലീസിനെ വിന്യസിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് സിനഗോഗിലെത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യാത്ര വെട്ടിചുരുക്കിയിരുന്നു.


Other News in this category



4malayalees Recommends