ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും നീക്കിയതില്‍ പ്രേംകുമാറിന്റെ പരാതിയില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ആശാ സമരത്തെ പ്രകീര്‍ത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ല. പ്രേംകുമാര്‍ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു.അദ്ദേഹം നല്‍കിയത് മികച്ച സേവനം അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയത് നല്ല അവസരം.
ചലച്ചിത്ര മേളയുടെ നടത്തിപ്പില്‍ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റെതു മാത്രമല്ല. എല്ലാവരും ചേര്‍ന്നാണ് മേളം എല്ലാവരും ചേര്‍ന്നാണ് മേള നടത്തിയത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒരു കല്ലുകടിയും ഇല്ലാതെ പ്രഖ്യാപനം നടക്കുമെന്നും സജി ചെറിയാന്‍ അറിയിച്ചു.
അതേസമയം ലോക പ്രശസ്തന്‍ ആയ റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ലഭിച്ചത് ഭാഗ്യമാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. അക്കാദമിയുടെ പ്രവര്‍ത്തനത്തിനും സിനിമാ മേഖലയുടെ പുരോഗതിക്കും വേണ്ടി കേരളത്തില്‍ ചിലവഴിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് സജി ചെറിയാന്‍ പറയുന്നത്.