കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
അമേഠിയില്‍ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേര്‍ന്നാണ് കൊല നടത്തിയത്. വയലില്‍ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീര്‍ത്തി പറയുന്നത്.

350 രൂപ ദിവസ വേതനത്തിനായിരുന്നു ഹോസില ജോലി ചെയ്തിരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പണം നല്‍കാതായതോടെ ഹോസില ഇക്കാര്യം ശുഭം സിങ്ങിനോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ ശുഭം സിങ്ങും കൂട്ടാളികളും കൊല നടത്തുകയായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു. ജീപ്പില്‍ കയറ്റി അവര്‍ ഹോസിലയെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു. അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു. സംഭവത്തില്‍ ശുഭം സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഹോസിലയുടെ മരണത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഹോസിലയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ഹൈവേ ഉപരോധിച്ച് ധര്‍ണ നടത്തിയിരുന്നു.

Other News in this category



4malayalees Recommends