പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. 50 കോടിയിലേക്ക് സിനിമ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമയുടെ ആദ്യ സണ്‍ഡേ 6 . 35 കോടി കളക്ഷന്‍ നേടിയെന്നാണ് സാക്‌നില്‍ക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 16 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.
ആഗോളതലത്തില്‍ ചിത്രം 40 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത് തന്നെ ചിത്രം 50 കോടി അടിക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.