നിനക്കുവേണ്ടി ഞാന്‍ ഭാര്യയെ കൊന്നു, ഡോക്ടര്‍ മെസേജയച്ചത് നിരവധി യുവതികള്‍ക്ക്

നിനക്കുവേണ്ടി ഞാന്‍ ഭാര്യയെ കൊന്നു, ഡോക്ടര്‍ മെസേജയച്ചത് നിരവധി യുവതികള്‍ക്ക്
ബെംഗളൂരുവില്‍ ഭാര്യയെ അനസ്‌തേഷ്യ കുത്തിവച്ച് കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. ഭാര്യയുടെ കൊലപാതകത്തിന് പിന്നാലെ നിനക്കു വേണ്ടിയാണ് ഞാന്‍ ഭാര്യയെ കൊന്നത് എന്ന് പ്രതിയായ ഭര്‍ത്താവ് ഡോ.മഹേന്ദ്ര അഞ്ചോളം സ്ത്രീകള്‍ക്ക് സന്ദേശമയച്ചതായി പൊലീസ്. ഭാര്യ മരിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഒരു മെഡിക്കല്‍ പ്രൊഫഷണലായ യുവതി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേസില്‍ പ്രതിയായ ഡോക്ടര്‍ മെസേജ് അയച്ചത്.

നേരത്തെ തന്നെ ഡോക്ടറുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച മെഡിക്കല്‍ പ്രൊഫഷണലായ യുവതിക്കയച്ച മെസേജ് ആണ് ഇതില്‍ നിര്‍ണായകം. യുവതി സമൂഹമാധ്യമങ്ങളില്‍ ഇയാളെ ആദ്യമേ ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ ഫോണ്‍പേ വഴിയാണ് ഡോ മഹേന്ദ്ര സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മഹേന്ദ്ര അറസ്റ്റിലായതോടെയാണ് യുവതിയ്ക്ക് കാര്യം വ്യക്തമായത്.

അതേസമയം 2023 വരെ മഹേന്ദ്ര മുംബൈയിലെ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ മരിച്ചുപോയതിനാല്‍ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇയാള്‍ പറഞ്ഞു.പൊലീസ് മഹേന്ദ്രയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends