വെടിയേറ്റ നിലയില്‍ യുവാവ് ; കവര്‍ച്ചാ സംഘമെന്ന് കരുതി പൊലീസ് ; അന്വേഷണത്തില്‍ അറസ്റ്റിലായത് ഭാര്യയും കാമുകനും

വെടിയേറ്റ നിലയില്‍ യുവാവ് ; കവര്‍ച്ചാ സംഘമെന്ന് കരുതി പൊലീസ് ; അന്വേഷണത്തില്‍ അറസ്റ്റിലായത് ഭാര്യയും കാമുകനും
ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും കാമുകനായ അജയ്യുമാണ് പിടിയിലായത്. അഞ്ജലിയുടെ ഭര്‍ത്താവ് രാഹുലാണ് കൊല്ലപ്പെട്ടത്. അജയ്‌യുമായുള്ള അഞ്ജലിയുടെ ബന്ധം ഭര്‍ത്താവ് രാഹുല്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റ നിലയിലാണ് കൃഷിയിടത്തില്‍ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചാസംഘം കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് ആദ്യം കരുതിയത്. മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ അഞ്ജലി സ്ഥലത്തില്ലെന്ന് മനസ്സിലായി. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ അഞ്ജലിക്ക് അതേ ഗ്രാമത്തില്‍ മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തി. അജയ്യെ തേടി പൊലീസ് വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അജയ് കുറ്റം സമ്മതിച്ചു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ അഞ്ജലി അസ്വസ്ഥയായിരുന്നുവെന്നും അഞ്ജലി നിര്‍ദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത് എന്നുമാണ് അജയ് മൊഴി നല്‍കിയത്. അജയ് രാഹുലിനോട് വയലിനടുത്ത് വെച്ച് കാണാമെന്ന് പറഞ്ഞു. രാഹുല്‍ അവിടെയെത്തിയപ്പോള്‍ അജയ് മൂന്ന് തവണ വെടിവച്ചു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends