പത്തുവര്‍ഷമായി ഫിസ് വര്‍ദ്ധിപ്പിച്ചിട്ടില്ല, വരുമാനം കുറഞ്ഞതും ചെലവു കൂടിയതും തിരിച്ചടി ; രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനയ്ക്കായി ചര്‍ച്ച തുടങ്ങി എന്‍എംസി

പത്തുവര്‍ഷമായി ഫിസ് വര്‍ദ്ധിപ്പിച്ചിട്ടില്ല, വരുമാനം കുറഞ്ഞതും ചെലവു കൂടിയതും തിരിച്ചടി ; രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനയ്ക്കായി ചര്‍ച്ച തുടങ്ങി എന്‍എംസി
യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍ പത്തുവര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിക്കാന്‍ ചര്‍ച്ച തുടങ്ങി. നവംബര്‍ 3ന് ആരംഭിച്ച് 12 ആഴ്ച നീളുന്ന ചര്‍ച്ച ജനുവരി 26ന് അവസാനിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 180 മില്യണ്‍ പൗണ്ട് വരെ വരുമാന നഷ്ടമുണ്ടായതായി എന്‍എംസി വ്യക്തമാക്കുന്നു.

നിലവില്‍ 120 പൗണ്ട് വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. ഒപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസ് കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ എന്‍എംസി ഇപ്പോള്‍ റിസേര്‍വ് ഫണ്ടുപയോഗിക്കുകയാണ്.

ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട് ലാഭിക്കാനും ആലോചനയുണ്ട്.

സംഘടനയുടെ സാമ്പത്തിക ഉറപ്പ് വീണ്ടെടുക്കാനും നഴ്‌സിങ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുമാണ് ഫീസ് വര്‍ദ്ധന ലക്ഷ്യം. ചര്‍ച്ചയ്ക്ക് പിന്നാലെ വൈകാതെ കൗണ്‍സില്‍ തീരുമാനം പ്രഖ്യാപിക്കും.

Other News in this category



4malayalees Recommends