പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഡീയസ് ഈറെ നിറഞ്ഞ സദസ്സില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 70 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു അ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹൊറര്‍ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ കളക്ഷനില്‍ മുന്നോട്ട് പോയാല്‍ ഉടന്‍ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.