വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയുടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയുടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒരു പക്കാ ആക്ഷന്‍ മൂഡ് പടമായിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സ്വര്‍ണ്ണ ബിസ്‌കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്ന് കൂടി കിടക്കുന്നതിന്റെ മുകളില്‍ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററില്‍ കാണുന്നത്.

ക്യാപ്റ്റന്‍ മില്ലര്‍, രായന്‍, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷന്‍. സന്ദീപിന്റെ ഒരു ഗംഭീര ആക്ഷന്‍ സീനുകള്‍ പ്രതീക്ഷിക്കാമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ബാഡ്സ് ഓഫ് ബോളിവുഡ് വൈബ് അടിക്കുന്നില്ലേ എന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. തന്റെ 24ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. 2024 നവംബറിലായിരുന്നു ജേസണ്‍ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. തമന്‍ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

Other News in this category



4malayalees Recommends