വാഹനം ഓടിക്കുമ്പോള്‍ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തരുത് ; കര്‍ശന നിര്‍ദ്ദേശം

വാഹനം ഓടിക്കുമ്പോള്‍ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തരുത് ; കര്‍ശന നിര്‍ദ്ദേശം
വാഹനം ഓടിക്കുമ്പോള്‍ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമലംഘനമാണെന്നും ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹനങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇരിപ്പിടം ഒരുക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 55, ക്ലോസ് 3 പ്രകാരം കുറ്റകരമാണ്. ഇത്തരം കുട്ടികള്‍ക്ക് അപകടമുണ്ടായാല്‍ ഗുരുതരമായ പരിക്കേല്‍ക്കാനുള്ള സാധ്യത മുതിര്‍ന്നവരെ അപേക്ഷിച്ച് എട്ട് മടങ്ങ് കൂടുതലാണെന്ന് മന്ത്രാലയം പറയുന്നു.

Other News in this category



4malayalees Recommends