ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കൗതുകമുണര്‍ത്തി ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ എക്സ് പോസ്റ്റ്. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ലാല്‍ നെഹ്റുവിനെ അനുസ്മരിച്ചാണ് നിതീഷിന്റെ പോസ്റ്റ്.
നെഹ്റുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള ബഹുമാനം സൂചിപ്പിച്ചുകൊണ്ടാണ് നിതീഷ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കുന്നുവെന്നാണ് നിതീഷ് പറയുന്നത്.
അതേസമയം കുറിപ്പിന് താഴെ നിതീഷ് മുന്നണി വിടുമോ എന്നടക്കമുള്ള ചോദ്യങ്ങളും സജീവമായി. ഇത് ആര്‍ജെഡി അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാണെന്നാണ് ഒരാള്‍ കുറിച്ചത്. മഹാസഖ്യത്തിലേക്ക് തിരിച്ചുവരൂവെന്നാണ് മറ്റൊരു പ്രതികരണം.