ആന്റണി ചെറിയാന്‍ ന്യൂജെഴ്‌സിയില്‍ നിര്യാതനായി

ആന്റണി ചെറിയാന്‍  ന്യൂജെഴ്‌സിയില്‍ നിര്യാതനായി

ന്യൂജെഴ്‌സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍-മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്‌സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് സഹധര്‍മ്മിണി.


മക്കള്‍: മറീന, ഫ്രഡി.


മരുമക്കള്‍: ജോണ്‍, ശാലു


പേരക്കുട്ടികള്‍: ജുവാന, ജൂഡ്.


സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത.


പൊതുദര്‍ശനം: നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ രാത്രി 8:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).


സംസ്‌ക്കാര ശുശ്രൂഷ/സംസ്‌ക്കാരം: നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 9:00 മണിമുതല്‍ 10:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). തുടര്‍ന്ന് 11:30ന് പ്ലസന്റ് ഹില്‍ സെമിത്തേരിയില്‍ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സംസ്‌ക്കാരവും നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 441-4975.

Other News in this category



4malayalees Recommends