മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തുമടിച്ചു,,30 കാരന്‍ അറസ്റ്റില്‍

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തുമടിച്ചു,,30 കാരന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ എട്ട് വയസ് കാരിയെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മ്ലാമല പുത്തന്‍ മഠത്തില്‍ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖം മൂടി ധരിച്ച ഒരാള്‍ വിളിച്ച് അടുത്ത കുറ്റിക്കാട്ടില്‍ കൊണ്ട് പോയി. അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളില്‍ കടിക്കുയകും ചെയ്തു ശേഷം ഉപേക്ഷിച്ചു പോയി എന്നാണ് പരാതി

തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. കുട്ടിയെ വിശദമായ പരിശോധനക്കും മറ്റുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. കുട്ടി ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends