എഫ് -35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് വില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോര്‍വിമാനങ്ങള്‍ വില്‍ക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 'ഞങ്ങള്‍ അത് ചെയ്യുമെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ എഫ് 35 വിമാനങ്ങള്‍ വില്‍ക്കും' - എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണില്‍ നടത്തുന്ന ഉന്നതതല സന്ദര്‍ശനത്തിന് തൊട്ടുമുന്നേയാണ് പ്രഖ്യാപനം.ഏഴ് വര്‍ഷത്തിന് ശേഷനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലെത്തുന്നത്.
എങ്കിലും, ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ യുഎസ് ഭരണകൂടം ഇപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് വിവരം. ട്രംപിന്റെ ഗാസ സമാധാന ശ്രമങ്ങള്‍ക്ക് ഇസ്രായേലിന്റെ പിന്തുണ അനിവാര്യമായതിനാല്‍ വിഷയം വളരെ ശ്രദ്ധയോടെയാണ് അമേരിക്ക വിഷയം കൈകാര്യം ചെയ്യുന്നത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുകയോ ചോര്‍ന്നുപോകുകയോ ചെയ്യുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.