ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 22കാരനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ബിഹാരിലെ ശിവഹാര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളായ ശങ്കര്‍ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്റെ അമ്മാവന്‍ തൂഫാനി , കൂടെ ജോലി ചെയ്യുന്ന രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ശങ്കര്‍ ഒരു ആര്‍ജെഡി അനുഭാവിയാണെന്നും പ്രതികള്‍ ജെഡിയുവിനെ പിന്തുണച്ചിരുന്നവരാണെന്നും പൊലീസ് പറഞ്ഞു.
തന്റെ അമ്മാവനായ തൂഫാനി മാഞ്ചി ,കൂടെ ജോലി ചെയ്യുന്ന രാജേഷ് മാഞ്ചി എന്നിവര്‍ക്കൊപ്പമായിരുന്നു ശങ്കര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ മൂവരും തമ്മില്‍ വഴക്കുണ്ടാക്കുകയും ഇത് കയ്യാങ്കളിയിലെത്തുകയുമായിരുനനു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ കുറിച്ച് തൂഫാനിയും രാജേഷും മോശമായി സംസാരിച്ചതായും ഇതില്‍ പ്രകോപിതനായും പറയപ്പെടുന്നു. ശ്വാസം മുട്ടിയാണ് ശങ്കറിന്റെ മരണം.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.