ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി ധനുഷ്-കൃതി സനോണ്‍ ചിത്രം

ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി ധനുഷ്-കൃതി സനോണ്‍ ചിത്രം

ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ പുറത്തുവന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. ആദ്യ ദിനം സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിനം ചിത്രം 16.5 കോടിയാണ് നേടിയിരിക്കുന്നത്. ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനാണ്. 20 കോടി നേടിയ സൈയാരാ ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ബോളിവുഡ് ചിത്രം. ഇതോടെ അക്ഷയ് കുമാര്‍ ചിത്രം ജോളി എല്‍എല്‍ബി 3 , ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍ പര്‍, അജയ് ദേവ്ഗണ്‍ ചിത്രം ദേ ദേ പ്യാര്‍ ദേ 2 തുടങ്ങിയ സിനിമകളെ തേരെ ഇഷ്‌ക് മേം മറികടന്നു. 12 കോടിയാണ് ജോളി എല്‍എല്‍ബി 3 യുടെ നേട്ടം. സിത്താരെ സമീന്‍ പര്‍ 10.70 കോടിയും ദേ ദേ പ്യാര്‍ ദേ 2 8.75 കോടിയുമാണ് നേടിയത്.

മികച്ച പ്രതികരണമാണ് തേരെ ഇഷ്‌ക് മേയ്ക്ക് ലഭിക്കുന്നത്. ധനുഷ് പ്രകടനം കൊണ്ട് തകര്‍ത്തെന്നും ഒപ്പം കട്ടയ്ക്ക് കൃതി സനോണും ഉണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.

Other News in this category



4malayalees Recommends