മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ സമൂഹ വിവാഹ ചടങ്ങില്‍ വച്ച് വിവാഹിതനായി ; ആഢംബരം ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് കുടുംബം

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ സമൂഹ വിവാഹ ചടങ്ങില്‍ വച്ച് വിവാഹിതനായി ; ആഢംബരം ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് കുടുംബം
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ ഇളയ മകന്‍ ഡോ. അഭിമന്യു യാദവിന്റെ വിവാഹം ഞായറാഴ്ച ഉജ്ജയിനിലെ ക്ഷിപ്ര നദീതീരത്ത് നടന്ന സമൂഹവിവാഹ ചടങ്ങില്‍ വെച്ച് നടന്നു. ഡോ. ഇഷിത പട്ടേലാണ് വധു. ആഢംബരം ഒഴിവാക്കി വിവാഹങ്ങളില്‍ ലാളിത്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബം ഈ സമൂഹവിവാഹം സംഘടിപ്പിച്ചത്. ഇവര്‍ക്ക് പുറമെ 21 ദമ്പതിമാര്‍ കൂടി ചടങ്ങില്‍ വിവാഹിതരായി.

വിവാഹ ക്ഷണക്കത്തില്‍ ആഢംബരം ഒഴിവാക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചിരുന്നു. ചെലവേറിയ സമ്മാനങ്ങള്‍ക്കോ ആര്‍ഭാടത്തിനോ പകരം സാമൂഹിക സൗഹൃദത്തിനും ലളിതമായ ആഘോഷങ്ങള്‍ക്കുമാണ് പരിപാടി പ്രാധാന്യം നല്‍കിയത്.

സമൂഹവിവാഹത്തില്‍ തന്റെ ദാമ്പത്യ ജീവിതം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അഭിമന്യു പറഞ്ഞു. 'ഇത് ഇരട്ടി സന്തോഷം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു. 'സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മീയ നേതാക്കള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖര്‍ വരെ ഈ ആഘോഷത്തില്‍ പങ്കെടുത്തു. വിവാഹച്ചെലവുകളില്‍ സാമൂഹിക സമത്വവും നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഉദാഹരണമായി മുഖ്യമന്ത്രി മനഃപൂര്‍വം എടുത്ത തീരുമാനമാണ് കൂട്ടവിവാഹമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.



Other News in this category



4malayalees Recommends