'ഇന്നലെ ഒരാളെ പൊലീസ് പൊക്കിയല്ലോ, നല്ല കാര്യം, ഇവരൊക്കെ സമൂഹത്തിന് ശാപമാണ്'; രാഹുല്‍ ഈശ്വറിനെതിരെ കെ മുരളീധരന്‍

'ഇന്നലെ ഒരാളെ പൊലീസ് പൊക്കിയല്ലോ, നല്ല കാര്യം, ഇവരൊക്കെ സമൂഹത്തിന് ശാപമാണ്'; രാഹുല്‍ ഈശ്വറിനെതിരെ കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പൊലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും ഇത്തരം ആളുകള്‍ സമൂഹത്തിന് ശാപമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വൃത്തികെട്ട പ്രസ്താവനകളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സാഷ്യല്‍ മീഡിയയുടെ സല്‍പ്പേര് കളയുന്നത് ഇങ്ങനെയുള്ളവരാണ്. ഇയാളെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും നടപടി നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരക്കാരുമായി കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു


കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിലും മുരളീധരന്‍ ഇന്ന് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കൊണ്ട് ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണ് ഇത്തരം സമ്മര്‍ദങ്ങളെന്നാണ് മുരളീധരന്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡി ഭീഷണി ഏതായാലും കേരളത്തിലെ മുഖ്യമന്ത്രിക്കില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള നോട്ടീസ് അയച്ച് പേടിപ്പിക്കും പിന്നെ അത് കെട്ടുപോകും എന്നതാണ് അനുഭവം. ഇതെല്ലാം മറച്ച് വയ്ക്കാനാണ് ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends