അഖണ്ഡ 2' വിന്റെ ഒറ്റ ടിക്കറ്റിനായി ആരാധകന്‍ മുടക്കിയത് വന്‍ തുക

അഖണ്ഡ 2' വിന്റെ ഒറ്റ ടിക്കറ്റിനായി ആരാധകന്‍ മുടക്കിയത് വന്‍ തുക

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് അഖണ്ഡ 2 . സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റിനായി ഒരു ആരാധകന്‍ മുടക്കിയ തുകയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.


രാജശേഖര്‍ പര്‍നപള്ളി എന്നയാളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അഖണ്ഡ 2 വിന്റെ ഒറ്റ ടിക്കറ്റിനായി ഇയാള്‍ ചെലവാക്കിയത് ഒരു ലക്ഷം രൂപയാണ്. ഇന്ത്യന്‍ വംശജനായ രാജശേഖര്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് നിലവില്‍ താമസിക്കുന്നത്. ജര്‍മനിയില്‍ ചിത്രം വിതരണം ചെയ്യുന്ന തരക രാമ എന്റര്‍ടൈന്മെന്റ്‌സ് ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ലേലത്തിന് വെച്ചിരുന്നു. അഞ്ച് മേഖലകളിലെ ആദ്യ ടിക്കറ്റുകളാണ് ലേലത്തില്‍ വെച്ചത്. ഇതിലൊന്നാണ് രാജശേഖര്‍ ആയിരം യൂറോ (ഒരുലക്ഷം രൂപ) മുടക്കി സ്വന്തമാക്കിയത്. രാജശേഖറിന് ആദ്യ ടിക്കറ്റ് കൈമാറുന്നതിന്റെ വീഡിയോ തരക രാമ എന്റര്‍ടൈന്മെന്റ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉടന്‍ തന്നെ ഈ വീഡിയോ വൈറലായി.

Other News in this category



4malayalees Recommends