നടി സാമന്ത വിവാഹിതയായി

നടി സാമന്ത വിവാഹിതയായി
നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വെച്ചാണ് വിവാഹം നടന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹം. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു

സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നേരത്തെ രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. ഈ വര്‍ഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്.

Other News in this category



4malayalees Recommends