രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നത്.
അറസ്റ്റ് വൈകുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നതെന്നും രാഹുലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദം പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്ന ആശങ്കയും ഇതിനകം നേതാക്കള്‍ക്കിടയിലുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി. നിലവില്‍ പാര്‍ട്ടിയെ കൂടി വലിച്ചിഴക്കും വിധം ഉയരുന്ന ചര്‍ച്ചകള്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതോടെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.