കാനഡയില്‍ നിന്ന് ഭര്‍ത്താവ് കൊറിയര്‍ വഴി മുത്തലാഖ് നല്‍കിയെന്ന് യുവതി

കാനഡയില്‍ നിന്ന് ഭര്‍ത്താവ് കൊറിയര്‍ വഴി മുത്തലാഖ് നല്‍കിയെന്ന് യുവതി

കാനഡയില്‍ നിന്ന് കൊറിയര്‍ വഴി ഒരു കുറിപ്പ് അയച്ചുകൊണ്ട് ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് യുവതിയുടെ പരാതി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു മുസ്ലീം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, നാസിക്കിലെ മുംബൈ നാക പോലീസ് ഭര്‍ത്താവിനും ഇയാളുടെ മാതാപിതാക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.


ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടതെന്നും 2022 ജനുവരി 24 ന് ഇരുവരും വിവാഹിതരായെന്നും പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞതിനുശേഷം, കാനഡയിലും ബീഹാറിലുമുള്ള ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു

പുതിയൊരു ബിസിനസ്സ് തുടങ്ങുന്നതിനായി തന്റെ മാതാപിതാക്കളുടെ അടുത്തു നിന്ന് പണം കൊണ്ടുവരാത്തതിന് തന്നെ അപമാനിക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ബലമായി പിടിച്ചെടുത്തതായും പിന്നീട് വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് 'തലാഖ് തലാഖ് തലാഖ്' എന്നെഴുതിയ ഒരു കുറിപ്പ് കാനഡയില്‍ നിന്ന് യുവതിയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന്, സ്ത്രീ വനിതാ സുരക്ഷാ സെല്ലിനെ സമീപിക്കുകയും പിന്നീട് ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെതിരെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 85 പ്രകാരവും കേസെടുത്തു.


Other News in this category



4malayalees Recommends