രാഹുല്‍ ഈശ്വര്‍ ഇപ്പോഴും നിരാഹാരത്തില്‍'; ദീപ രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും നിരാഹാരത്തില്‍'; ദീപ രാഹുല്‍ ഈശ്വര്‍

നിരാഹാര സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് രാഹുല്‍ ഈശ്വറിന്റെ തീരുമാനമെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. ജ്യൂസ് കൊടുത്തപ്പോള്‍ രാഹുല്‍ കഴിച്ചില്ലെന്നും ഇപ്പോഴും അദ്ദേഹം നിരാഹാരത്തില്‍ തന്നെയാണ് എന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം നിരസിച്ചപ്പോള്‍ ഉണ്ടായ വിഷമം മൂലവും സത്യം വിളിച്ചുപറഞ്ഞതിന് ജയിലില്‍ കിടക്കാനിടയായതിലുള്ള പ്രതിഷേധവുമാണ് രാഹുലിനെ നിരാഹാരത്തിന് പ്രേരിപ്പിച്ചത് എന്ന് ദീപ കൂട്ടിച്ചേര്‍ത്തു.


രാഹുലിന്റെ അറസ്റ്റില്‍ പൊലീസിനെതിരെയും ദീപ രംഗത്തെത്തി. നോട്ടീസ് തരാതെയാണ് പൊലീസ് വന്നത് എന്നും ആദ്യം അറസ്റ്റ് നടക്കട്ടെ പിന്നീട് കുറ്റം ചേര്‍ക്കാം എന്നതായിരുന്നു രീതിയെന്നും ദീപ പറഞ്ഞു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് ആലോചനയിലാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു

Other News in this category



4malayalees Recommends