വിവാഹസല്‍ക്കാരത്തില്‍ ബീഫ് കറി ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് യുപിയില്‍ സംഘര്‍ഷം

വിവാഹസല്‍ക്കാരത്തില്‍ ബീഫ് കറി ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് യുപിയില്‍ സംഘര്‍ഷം
വിവാഹസല്‍ക്കാരത്തില്‍ ബീഫ് കറി ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് യുപിയില്‍ സംഘര്‍ഷം. അലിഗഡ് സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു വിവാഹസല്‍ക്കാര പരിപാടിയിലാണ് സംഘര്‍ഷം ഉണ്ടായത്.

നേരത്തെ ക്രമീകരിച്ച ബുഫെ കൗണ്ടറില്‍ 'ബീഫ് കറി' എന്ന് എഴുതിവെച്ചത് ആകാശ്, ഗൗരവ് കുമാര്‍ എന്ന യുവാക്കള്‍ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയുമാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ ഇത് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവിടെ വലിയ വഴക്കുണ്ടാകുകയും കേറ്ററിംഗ് ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. സംഘര്‍ഷം കലശലായതോടെ പൊലീസ് എത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

കറി ബീഫ് തന്നെയാണോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാനാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends