ദേശീയ ദിനാഘോഷത്തില്‍ യുഎഇ

ദേശീയ   ദിനാഘോഷത്തില്‍ യുഎഇ
54-ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ യുഎഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

നഗരവീഥികള്‍ അലങ്കരിച്ചിട്ടുണ്ട്. 54 വര്‍ഷത്തെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങള്‍ അബുദാബി കോര്‍ണിഷ്, അല്‍ മഖ്ത പാലം തുടങ്ങിയ റോഡുകളിലും പാലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

യുഎഇ ദേശീയ ദിനം ഈ വര്‍ഷം ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബര്‍ 2ന് ഏഴ് എമിറേറ്റുകള്‍ ഒന്നിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈദ് അല്‍ ഇത്തിഹാദ്. ഈ വര്‍ഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം 'യുണൈറ്റഡ്' ആണ്



Other News in this category



4malayalees Recommends