ബോളിവുഡില്‍ തന്നേയും ടീമിനേയും സെറ്റില്‍ മാറ്റി നിര്‍ത്തുമായിരുന്നു ; മോശം അനുഭവം പങ്കുവച്ച് ദുല്‍ഖര്‍

ബോളിവുഡില്‍ തന്നേയും ടീമിനേയും സെറ്റില്‍ മാറ്റി നിര്‍ത്തുമായിരുന്നു ; മോശം അനുഭവം പങ്കുവച്ച് ദുല്‍ഖര്‍
ബോളിവുഡിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരമാണ് ദുല്‍ഖര്‍. കാര്‍വാന്‍, ചുപ്, സോയ ഫാക്ടര്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ ദുല്‍ഖര്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. സെറ്റില്‍ തന്നെയും തന്റെ ടീമിനെയും പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ മാത്രമാണ് അവര്‍ താരങ്ങളാണെന്ന് അംഗീകരിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

'ഞാന്‍ ഹിന്ദി സിനിമ ചെയ്തിരുന്ന സമയത്ത് എന്റെ കൂടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. സെറ്റില്‍ ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു. വലിയൊരു താരമാണ് എന്ന തോന്നല്‍ പലപ്പോഴും എനിക്ക് ഉണ്ടാക്കേണ്ടി വന്നിരുന്നു. അല്ലാത്തപക്ഷം എനിക്ക് ഇരിക്കാന്‍ കസേര പോലും ലഭിക്കില്ലായിരുന്നു. മോണിറ്ററില്‍ നോക്കാന്‍ പോലും എനിക്ക് സാധിക്കില്ലായിരുന്നു. ആളുകളുടെ കാഴ്ചപ്പാടിലാണ് കാര്യം എന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ നിങ്ങളെ എല്ലാവരും താരമാണെന്ന് അംഗീകരിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. അത് സങ്കടകരമാണ്. എന്റെ ഊര്‍ജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്', ദുല്‍ഖറിന്റെ വാക്കുകള്‍.



Other News in this category



4malayalees Recommends