'കാന്താര' സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതില്‍ ക്ഷമ പറഞ്ഞ് രണ്‍വീര്‍ സിങ്

'കാന്താര' സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതില്‍ ക്ഷമ പറഞ്ഞ് രണ്‍വീര്‍ സിങ്
'കാന്താര' സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതില്‍ ക്ഷമ പറഞ്ഞ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. അനുകരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് താരം ക്ഷമാപണം നടത്തിയത്. സിനിമയില്‍ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രണ്‍വീര്‍ സിങ് കുറിച്ചു.

'സിനിമയില്‍ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയില്‍ അവതരിപ്പിക്കാന്‍ എന്തുമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് അറിയാം. അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം ആരാധനയുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു', രണ്‍വീറിന്റെ വാക്കുകള്‍.

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ 'പെണ്‍ പ്രേതം' എന്ന് രണ്‍വീര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് വേദിയില്‍ റിഷബിന്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുന്‍പ് രണ്‍വീര്‍ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോള്‍ രണ്‍വീര്‍ ഷൂസ് ധരിച്ചതും വലിയ വിമര്‍ശനത്തിനിടയാക്കി. ഇതിന് പിന്നാലെയാണ് രണ്‍വീറിന്റെ ക്ഷമാപണം.



Other News in this category



4malayalees Recommends