ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു അതോറിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമായിരിക്കും.

അവധിക്ക് ശേഷം മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കുന്നതാണ്.

Other News in this category



4malayalees Recommends