ഭാര്യയുടെ ഫോണില്‍ 'സിമന്റും ഡ്രമ്മും' എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം , കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം പോകുമെന്ന് ഭീഷണി ; ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ട് ഭര്‍ത്താവ്

ഭാര്യയുടെ ഫോണില്‍ 'സിമന്റും ഡ്രമ്മും' എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം , കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം പോകുമെന്ന് ഭീഷണി ; ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ട് ഭര്‍ത്താവ്
ഭാര്യയെ കാമുകനൊപ്പം ജീവിക്കാന്‍ അനുവദിച്ച് യുവാവ്. ഭാര്യയുടെ ഫോണില്‍ 'സിമന്റും ഡ്രമ്മും' എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം കണ്ടതിന് പിന്നാലെയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്

തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ, കാമുകനൊപ്പം പോകണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിച്ച് അവരെ യാത്രയാക്കിയതെന്നാണ് യുവാവ് പറയുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധച്ചിന്റെ പേരില്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിനിടയില്‍ 'നിന്നെ നീല ഡ്രമ്മിലാക്കും' എന്ന് ഭാര്യ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്യ കാമുകനുമായി സംസാരിക്കവെ രാജ്കുമാര്‍ ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്.

ഫോണിലെ ഗാലറിയില്‍ തന്റെ ചിത്രത്തിന് താഴെ 'നീല ഡ്രമ്മും സിമന്റും' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് രാജ്കുമാര്‍ കണ്ടു. കൂടാതെ, കൊലപാതകങ്ങളെക്കുറിച്ചുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ 'സിമന്റ് ഔര്‍ ഡ്രം' എന്ന അടിക്കുറിപ്പോടെ സേവ് ചെയ്തിട്ടുമുണ്ടായിരുന്നു. ഇത് തന്നെ അപായപ്പെടുത്താനുള്ള കൃത്യമായ ഗൂഢാലോചനയാണെന്ന് രാജ്കുമാര്‍ ഉറപ്പിച്ചു.

ഭാര്യ തന്നെയും സഹോദരങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രാജ്കുമാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന പോലീസ് മധ്യസ്ഥ ചര്‍ച്ചയില്‍ തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് ഭാര്യ വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന് കണ്ടതോടെ, ഭാര്യയുടെ കാമുകനെ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ട രാജ്കുമാര്‍ അവരെ അയാള്‍ക്കൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. ഇവര്‍ക്ക് ആറുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്.

മീററ്റില്‍ താമസിച്ചിരുന്ന സൗരഭിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചു. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി ഈ ഭാഗങ്ങള്‍ നീല പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. സമാനമായ രീതിയില്‍ തന്നെയും വകവരുത്താനാണ് ഭാര്യ പദ്ധതിയിട്ടതെന്ന് രാജ്കുമാര്‍ ഭയപ്പെടുന്നു.

Other News in this category



4malayalees Recommends