താത്ക്കാലിക ആശ്വാസം; ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു, ഹോര്‍മുസ് തുറക്കും

താത്ക്കാലിക ആശ്വാസം; ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു, ഹോര്‍മുസ് തുറക്കും
ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇറാന്റെ പത്ത് നിബന്ധനകള്‍ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് ഇറാന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പൂര്‍ണമായും നിര്‍ത്തിവെയ്ക്കാന്‍ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവില്‍ ഒരു ബാരലിന് 90ഡോളറായി.

Other News in this category



4malayalees Recommends