പാകിസ്താനെ തള്ളി ഇസ്രയേല്‍ ; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു

പാകിസ്താനെ തള്ളി ഇസ്രയേല്‍ ; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.


വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.

ഇറാന്‍ ഹോര്‍മുസ് തുറക്കുകയും മറ്റ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേല്‍ പിന്തുണയ്ക്കുന്നുവെന്നായിരുന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ലെബനന്‍ ഉള്‍പ്പെടുന്നില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Other News in this category



4malayalees Recommends