ശത്രു വെടിനിര്‍ത്തലിനായി യാചിച്ചെന്ന് ഇറാന്‍ ; ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പ്രസ്താവന

ശത്രു വെടിനിര്‍ത്തലിനായി യാചിച്ചെന്ന് ഇറാന്‍ ; ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പ്രസ്താവന
അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ യുദ്ധത്തില്‍ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാന്റെ പരമോന്നത സുരക്ഷാ കൗണ്‍സില്‍. ശത്രു ഒരു മാസത്തോളമായി വെടിനിര്‍ത്തലിനായി യാചിച്ചുവരികയായിരുന്നുവെന്ന് സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

പ്രിയപ്പെട്ട ഇറാന്‍ ജനതയ്ക്ക് ഇത് സന്തോഷ വാര്‍ത്തയാണെന്നും യുദ്ധത്തിന്റെ ഏതാണ്ട് എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുകഴിഞ്ഞെന്നുമാണ് സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നത്. ശത്രു ഒരു മാസത്തോളമായി വെടിനിര്‍ത്തലിന് യാചിക്കുകയാണെന്നും എന്നാല്‍ ആ ശ്രമങ്ങളെ ഇറാന്‍ ആവര്‍ത്തിച്ച് നിരാകരിച്ചെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

അമേരിക്ക യുദ്ധം മനപൂര്‍വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് അമേരിക്കയെ ചരിത്രപരമായ നിസഹായതയിലേക്കും പരൗജയത്തിലേക്കും നയിച്ചെന്നും കൗണ്‍സില്‍ പറഞ്ഞു.

അതിനിടെ വെടിനിര്‍ത്തല്‍ തീരുമാനത്തിന് പിന്നാലെ സൈനീക വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി പരമോന്നത നേതാവ് മൊജ്തബ ഖമനേയി ഇറാന്‍ ദേശീയ ടെലിവിഷനില്‍ പ്രഖ്യാപനവുമായി എത്തി. വെടിനിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ച് രണ്ടു മണിക്കൂറിന് ശേഷമാണിത്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പരമോന്നത നേതാവ് പ്രസ്താവനയില്‍ പറയുന്നതായും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends