ഇതെല്ലാം അന്നേ പറഞ്ഞതാണ് ; പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് ടി പി സെന്‍കുമാര്‍

ഇതെല്ലാം അന്നേ പറഞ്ഞതാണ് ; പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് ടി പി സെന്‍കുമാര്‍
പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുന്‍ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെന്‍കുമാര്‍. കോര്‍ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍ തന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെന്‍കുമാര്‍ പ്രതികരിച്ചു. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

ഷോണ്‍ ജോര്‍ജും പി സി ജോര്‍ജും പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. വാസ്തവത്തില്‍ എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും ആരെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ. എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവര്‍ക്ക് മനസിലാകണം.

അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയില്‍ നിന്ന് അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസിലാക്കാന്‍ അവര്‍ക്ക് കഴിയണമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാല്‍ നന്നെന്നും ടി പി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Other News in this category



4malayalees Recommends