'കെ സുധാകരനെ പോലുള്ള അതിശക്തനായ നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; കോണ്‍ഗ്രസിനെതിരെ കെ വി തോമസ്

'കെ സുധാകരനെ പോലുള്ള അതിശക്തനായ നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; കോണ്‍ഗ്രസിനെതിരെ കെ വി തോമസ്
കോണ്‍ഗ്രസില്‍ കെ സുധാകരനെ ചവിട്ടി പുറത്താക്കാന്‍ ശ്രമമെന്ന് കെ വി തോമസ്. കോണ്‍ഗ്രസില്‍ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് കെ വി തോമസിന്റെ പ്രതികരണം. തന്നെയും കോണ്‍ഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ വി തോമസ് പറയുകയുണ്ടായി.

നിയമസഭ തെരഞ്ഞടുപ്പില്‍ കെ സുധാകരന്റെ സീറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ല. സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് സുധാകരനെ മത്സരിപ്പിക്കാന്‍ താത്പര്യമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയത്.

Other News in this category



4malayalees Recommends