കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മറ്റ് ദുരൂഹതകളില്ല, ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞു, അന്വേഷണ റിപ്പോര്‍ട്ട്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മറ്റ് ദുരൂഹതകളില്ല, ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞു, അന്വേഷണ റിപ്പോര്‍ട്ട്
കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതില്‍ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്. ആധാറും പാന്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷന്‍ നടത്തിയത്. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതില്‍ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ഡിജിപിക്ക് കൈമാറി.

പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തെന്ന കാരണത്താലാണ് പോക്സോ കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ് ഉത്തര്‍ പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തത്. തുടര്‍ന്നാണ് വിവാഹവുമായി ബന്ധപ്പെട്ട് കേരള പൊലീസും അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും തങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.

പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്ന് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടുകയും ചെയ്തിരുന്നു.


Other News in this category



4malayalees Recommends