' ഹേറ്റ് ക്രൈം ' കേസുകളില്‍ ഉടന്‍ നടപടി ; യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

' ഹേറ്റ് ക്രൈം ' കേസുകളില്‍ ഉടന്‍ നടപടി ; യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നങ്ങളും യുഎസ് ഇറാന്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടെ ലോകത്തുള്ള പ്രതിസന്ധികള്‍ യുകെ ജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും പ്രതിഷേധങ്ങള്‍ പ്രകോപനമാകുകയും ചെയ്യുന്നു. ഇപ്പോഴിതാ യഹൂദര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കവേ ഹേറ്റ് ക്രൈം കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വേഗത്തില്‍ ചാര്‍ജ് ചുമത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സ് നിര്‍ദ്ദേശം നല്‍കി.

അധിക്ഷേപങ്ങളും ആക്രമണങ്ങളും തുടര്‍കഥകളാണെന്ന് യഹൂദ സമൂഹം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ രണ്ട് യഹൂദര്‍ക്കു നേരെ കത്തി ആക്രമണവും യഹൂദര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ തീയിടല്‍ ഉള്‍പ്പെടെ ഹേറ്റ് ക്രൈമുകള്‍ രാജ്യത്ത് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്.

2024 ലെ സൗത്ത് പോര്‍ട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ കലാപങ്ങളില്‍ വേഗത്തിലുള്ള നടപടികളിലൂടെ നിയന്ത്രിക്കാന്‍ ആയി. ഇതുപോലെ ഹേറ്റ് ക്രൈമുകളും നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കേസ് വൈകിക്കുന്നത് ഒഴിവാക്കും.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പത്തിലൊന്നില്‍ താഴെ കേസുകളാണ് കോടതിയിലെത്തിയത്. പലര്‍ക്കും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമാകും പോലെ കേസ് വൈകുന്നതോടെ പിന്‍വലിക്കല്‍ ഉള്‍പ്പെടെ നടക്കുന്നു. അതിനാല്‍ വേഗത്തില്‍ കേസെടുത്ത് തെളിവെടുത്ത് നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends