ഇറാന്‍ യുഎസ് യുദ്ധത്തിന് പിന്നാലെ ഭക്ഷ്യ വില ഉയരുമെന്ന് അഞ്ചില്‍ നാലു പേര്‍ ഭയത്തില്‍ ; സാധാരണക്കാരായ ജനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

ഇറാന്‍ യുഎസ് യുദ്ധത്തിന് പിന്നാലെ ഭക്ഷ്യ വില ഉയരുമെന്ന് അഞ്ചില്‍ നാലു പേര്‍ ഭയത്തില്‍ ; സാധാരണക്കാരായ ജനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
ജീവിത ചെലവ് ഉയരുന്നത് താങ്ങാനാകാത്ത അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങള്‍. ഇപ്പോഴിതാ ഇറാന്‍ യുഎസ് പ്രതിസന്ധി ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ധന വില വര്‍ദ്ധനവും മരുന്നുള്‍പ്പെടെ നിരവധി വസ്തുക്കളുടെ വരവു നിലച്ചതും ജീവിതത്തെ സാരമായി ബാധിക്കുകയാണ്. ഇപ്പോഴിതാ രാജ്യത്തില്‍ അഞ്ചില്‍ നാലു പേര്‍ ഭക്ഷ്യവില കാര്യമായി ഉയരുമെന്ന ആശങ്കയിലാണ്. ഒപീനിയം നടത്തിയ സര്‍വേയില്‍ 73 ശതമാനം പേര്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും ഉരുമെന്ന് ഭയക്കുന്നു.

ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഇന്ധന വില ഉയരുന്നതും ആഗോള വള വ്യവസായത്തിലെ പ്രതിസന്ധിയും ഷിപ്പിങ് മേഖലകളിലെ തിരിച്ചടിയും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജനം ആശങ്കപ്പെടുന്നു.

ഇന്ധന വില ഉയരുന്നതിനാല്‍ വ്യവസായ മേഖലയ്ക്ക് സര്‍ക്കാര്‍ സഹായമുണ്ട്. ഭക്ഷ്യവില ഉയരുമ്പോള്‍ സര്‍ക്കാര്‍ നല്ല നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.

സാധനങ്ങളുടെ വരവ് നിലച്ചതും വള ലഭ്യതയില്ലാതെ വന്നതോടെ കൃഷിയിലുണ്ടായ കുറവും വിപണിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ വില ഉയരുമെന്ന ജനങ്ങളുടെ ഭയം തെറ്റല്ലെന്നും ചെലവു കൂടുന്നതോടെ ഭക്ഷ്യ വസ്തുക്കളുടെ വില ഉയരുമെന്നും ബ്രിട്ടന്‍ റീടെയില്‍ കണ്‍സോഷ്യം ചീഫ് എക്‌സിക്യൂട്ടിവ് ഹെലന്‍ ഡിക്കിന്‍സന്‍ പറഞ്ഞു.

യുദ്ധം അവസാനിച്ചാലും മാസങ്ങളോളം വില വര്‍ദ്ധനവ് ജനങ്ങള്‍ പേറേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Other News in this category



4malayalees Recommends