മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു ; സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു ; സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍
മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായെന്നു ചൂണ്ടിക്കാട്ടി മാതാവ് ജനിക് പുരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ സമയത്തിനിട് 57 കാരനായ പ്രതി തന്റെ മകളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

സ്‌കൂള്‍ വിട്ട് തിരികെയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് പീഡന വിവരം അറിയിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി മകളെ ഉപദ്രവിച്ചെന്നാണ് അമ്മ ആരോപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Other News in this category



4malayalees Recommends