അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ; ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ലെ്‌ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ; ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ലെ്‌ന് രാജ് മോഹന്‍ ഉണ്ണിത്താന്‍
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫിനെ നയിച്ച വി ഡി സതീശന് ഒരു ക്ലെയിം ഉണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി ഭൂരിപക്ഷമുണ്ടായിട്ടും പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയ്ക്കും സംഘടനാ ചുമതല വഹിക്കുന്ന കെ സി വേണുഗോപാലിനും ക്ലെയിം ഉണ്ട്. ഇതിനായി അവസാന ശ്വാസം വരെ അവര്‍ക്ക് പൊരുതാം. അതില്‍ തര്‍ക്കമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാര്യങ്ങള്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഖര്‍ഗെയേയും ബോധ്യപ്പെടുത്തി അവര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. അതിന് അവര്‍ക്കുള്ള അവകാശത്തെ ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ സംഘടനയ്ക്ക് ഒരു ചട്ടക്കൂടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ല. നേതാക്കള്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നതിലും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതിലും തെറ്റില്ല. പ്രകടനം നടത്തുന്നവര്‍ കോണ്‍ഗ്രസുകാരാണെങ്കില്‍ സംഘടനാ മര്യാദ കാണിക്കണം എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറി ചന്നം ചിന്നമാക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലെ ഏതെങ്കിലും ഒരുത്തന്‍ പ്രതികരിച്ചോ. ആ പ്രവര്‍ത്തി ചെയ്തവനെ കോണ്‍ഗ്രസ് ആയി കാണാനാകില്ല. കെപിസിസി പ്രസിഡന്റ് മന്ത്രിയാകുമെന്ന് കണ്ടപ്പോള്‍ തന്നെ ആ ചുമതല പിടിക്കാന്‍ ആളുകള്‍ ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ ഒരാള്‍പ്പോലും പിന്നെ മുഖ്യമന്ത്രി പദം സംബന്ധിച്ച് പ്രതികരിക്കില്ല. വ്യക്തികളല്ല. സംഘടനയാണ് പ്രധാനം എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends