പിഎസ്ജി ആരാധകരുടെ ആഹ്ലാദ പ്രകടനം അതിരുവിട്ടു, ഫ്രാന്‍സില്‍ സംഘര്‍ഷം; 400 ലേറെ പേര്‍ പിടിയില്‍

പിഎസ്ജി ആരാധകരുടെ ആഹ്ലാദ പ്രകടനം അതിരുവിട്ടു, ഫ്രാന്‍സില്‍ സംഘര്‍ഷം; 400 ലേറെ പേര്‍ പിടിയില്‍
യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം പിഎസ്ജി നിലനിര്‍ത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ ഉടനീളം ആഹ്ലാദപ്രകടനവുമായി ആരാധകര്‍ തെരുവിലറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്‌കാസ് അരീനയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആഴ്സനലിനെ പിഎസ്ജി പരാജയപ്പെടുത്തിയതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനമാണ് അതിരുവിട്ടത്. പിഎസ്ജി ആരാധകരും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 400ലധികം പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

രാജ്യവ്യാപകമായി 416 പേരാണ് അറസ്റ്റിലായതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ പാരിസില്‍ മാത്രം 283 പേരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അക്രമം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു.

മത്സരത്തിന് മുന്നോടിയായി, രാജ്യവ്യാപകമായി 22,000ത്തോളം പൊലീസുകാരെ ഫെഞ്ച് അധികൃതര്‍ വിന്യസിച്ചിരുന്നു. പാരിസില്‍ മാത്രം, 8,000 പൊലീസുകാരെ ആണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളും ട്രാം ലൈനുകളും ബസ് റൂട്ടുകളും താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും പാരിസിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു



Other News in this category



4malayalees Recommends