മമത ബാനര്‍ജി ആശങ്കയില്‍, എംഎല്‍എമാരുടെ യോഗത്തിലെത്തിയത് 80ല്‍ 20 പേര്‍ മാത്രം !

മമത ബാനര്‍ജി ആശങ്കയില്‍, എംഎല്‍എമാരുടെ യോഗത്തിലെത്തിയത് 80ല്‍ 20 പേര്‍ മാത്രം !
പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി ക്യാമ്പ് കടുത്ത ആശങ്കയില്‍ മമത വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും പങ്കെടുക്കാത്തതില്‍ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട് യോഗത്തില്‍ പങ്കെടുത്തത് 80ല്‍ 20പേര്‍ മാത്രമാണ് എം എല്‍എമാര്‍ പലരും പ്രതിഷേധ സ്ഥലങ്ങളിലെന്നാണ് ന്യായീകരണം അഭിഷേക് ബാനര്‍ജിയടക്കം എം എല്‍എമാരുമായി സംസാരിക്കുന്നുണ്ട് തൃണമൂലിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി പരിഹസിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിലെ തമ്മിലടി മൂക്കുകയാണ്. പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കള്‍ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെയാണ് ബരാസത് എംപിയും ടിഎംസി വനിതാ വിഭാഗം ദേശീയ അധ്യക്ഷയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ശ്രീറാംപൂര്‍ എംപിയും മുതിര്‍ന്ന നേതാവുമായ കല്യാണ്‍ ബാനര്‍ജിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയത്. പാര്‍ലമെന്റിനകത്ത് നിരന്തരം കല്യാണ്‍ ബാനര്‍ജി വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും കാകോലിയെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ആരുടെയോ പ്രേരണയാലാണ് പരാതിയെന്ന് കല്യാണ്‍ ബാനര്‍ജി തിരിച്ചടിച്ചു. കല്യാണ്‍ ബാനര്‍ജിക്കെതിരെ പോലീസിലും പരാതി നല്‍കുമെന്ന് കാകോലി പറഞ്ഞു.

കാകോലിക്ക് പിന്നാലെ ദേശീയ വക്താവ് സ്ഥാനത്തുനിന്നും രാജിവച്ച മുന്‍ എംപി ശന്തനു സെന്നും അഴിമതിയില്‍ മുങ്ങികുളിച്ച ടിഎംസിയെ ബംഗാളിലെ ജനം തള്ളികളഞ്ഞെന്ന് തുറന്നടിച്ചു. മറ്റൊരു വക്താവ് ബിശ്വജിത് ദേബ് പാര്‍ട്ടി ചിന്നഭിന്നമാകാന്‍ അധികം സമയം വേണ്ടെന്നും, ഇത്രയും അഴിമതി നടന്നിട്ടും മമതയും അഭിഷേകും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നും പറഞ്ഞു.അതേസമയം ടിഎംസിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബിജെപി ചാടാന്‍ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

Other News in this category



4malayalees Recommends