കളക്ഷനില്‍ മുന്നേറ്റവുമായി ബ്ലാസ്റ്റ്'; ഇതുവരെ നേടിയത് കോടികള്‍

കളക്ഷനില്‍ മുന്നേറ്റവുമായി ബ്ലാസ്റ്റ്'; ഇതുവരെ നേടിയത് കോടികള്‍
അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷന്‍ വമ്പന്‍ കുതിപ്പാണ് സിനിമ നടത്തുന്നത്.

പുറത്തിറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 21 കോടിയോളം ചിത്രം നേടി. ഇന്ത്യയില്‍ നിന്ന് മാത്രം 16.03 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 5.15 കോടി ആണ് സിനിമയുടെ സമ്പാദ്യം. കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ 2.60 കോടി നേടിയിട്ടുണ്ട്.

Other News in this category



4malayalees Recommends