ജനനായകന്‍ എപ്പോള്‍ പുറത്തിറങ്ങും എന്ന ചോദ്യത്തിന് നിരാശയോടെ പ്രതികരിച്ച് സംവിധായകന്‍

ജനനായകന്‍ എപ്പോള്‍ പുറത്തിറങ്ങും എന്ന ചോദ്യത്തിന് നിരാശയോടെ പ്രതികരിച്ച് സംവിധായകന്‍
ജന നായകന്റെ റിലീസിനെക്കുറിച്ച് സംവിധായകന്‍ എച്ച് വിനോദ് പറഞ്ഞ വാക്കുകള്‍ വിജയ് ആരാധകരെ ആശങ്കയിലാക്കുകയാണ്.

ജയറാം ചിത്രം 'പരിമള ആന്‍ഡ് കോ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ജനനായകന്‍ എപ്പോള്‍ പുറത്തിറങ്ങും എന്ന ചോദ്യത്തിന് 'സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല', എന്നായിരുന്നു വിനോദിന്റെ ഉത്തരം. എന്തുകൊണ്ടാണ് വിനോദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രം ഇനി ഒരിക്കലും വെളിച്ചം കാണില്ലേ എന്നാണ് ചിലര്‍ ആശങ്ക ഉന്നയിക്കുന്നത്.

തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

Other News in this category



4malayalees Recommends