അയല്‍വാസിയുടെ വീട്ടില്‍ കലഹം ഫോണില്‍ പകര്‍ത്താന്‍ ജീവന്‍ പണയപ്പെടുത്തി തൂങ്ങി കിടക്കുന്ന വയോധികന്‍ ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

അയല്‍വാസിയുടെ വീട്ടില്‍ കലഹം ഫോണില്‍ പകര്‍ത്താന്‍ ജീവന്‍ പണയപ്പെടുത്തി തൂങ്ങി കിടക്കുന്ന വയോധികന്‍ ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
അയല്‍വാസിയുടെ വീട്ടില്‍ കലഹം ദൃശ്യം ലഭിക്കാന്‍ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികന്‍. അയല്‍വാസിയുടെ ഫ്‌ലാറ്റിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനായി സ്വന്തം ജീവന്‍ പണയപ്പെടുത്തി അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന ഒരു വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.

അടുത്ത വീട്ടിലുണ്ടായ ബഹളത്തിന്റെ കാര്യം കൃത്യമായി അറിയാന്‍ നടത്തിയ ശ്രമമായാണ് വയോധികന്റെ സാഹസികതയെ ആളുകള്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സംഭവമെന്നും വയോധികനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും.

Other News in this category



4malayalees Recommends