17 കാരനെ പട്ടാപ്പകല്‍ കുത്തി കൊലപ്പെടുത്തി ; പ്രതികള്‍ കൗമാരക്കാരടങ്ങുന്ന സംഘം

17 കാരനെ പട്ടാപ്പകല്‍ കുത്തി കൊലപ്പെടുത്തി ; പ്രതികള്‍ കൗമാരക്കാരടങ്ങുന്ന സംഘം
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂരില്‍ തിങ്കളാഴ്ച പട്ടാപ്പകല്‍ 17 കാരനെ കുത്തി കൊന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം മരണം സ്ഥിരീകരിച്ചു. 17 കാരനായ ഒരു ആണ്‍കുട്ടി നിലത്തു കിടക്കുന്നത് കണ്ടെത്തുകയും കുട്ടി മരിച്ചതായി ഉറപ്പിക്കുകയും ചെയ്തുവെന്ന് വടക്കു കിഴക്കന്‍ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാഹുല്‍ അല്‍വാല്‍ അറിയിച്ചു.

പ്രതികളെ എത്രയും വേഗം പിടികൂടുന്നതായി ഒന്നിലധികം പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവ സ്ഥലം പരിശോധിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

കുത്തേറ്റ സംഭവം ന്യൂ ഉസ്മാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകം പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതു നമുക്കെല്ലാവര്‍ക്കും ഒരു ഭീഷണിയാണ്. പകല്‍ സമയത്താണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഇവിടെ ആളുകള്‍ നിരന്തരം വന്നുപോകുന്ന ഒരു പ്രാദേശിക മാര്‍ക്കറ്റ് കൂടിയുണ്ട്. എന്നിട്ടും ആണ്‍കുട്ടികളുടെ ഒരു സംഘം വന്ന് ഈ ക്രൂരത കാട്ടി. ഇവിടെ ജീവിക്കുന്ന തങ്ങളില്‍ ഇതു വലിയ ഭയമാണ് ഉണ്ടാക്കിയിരിക്കുന്നത്, പ്രദേശവാസി പറഞ്ഞു.

അഭിഷേക് എന്ന 17 കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനാറോളം വരുന്ന പ്രതികള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends