ബില്‍ കൊടുക്കാതിരിക്കാന്‍ സ്വന്തം മുടിയിടയെടുത്ത് ഭക്ഷണത്തിലിട്ടു ; ഹോട്ടലില്‍ നിന്നുള്ള യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍

ബില്‍ കൊടുക്കാതിരിക്കാന്‍ സ്വന്തം മുടിയിടയെടുത്ത് ഭക്ഷണത്തിലിട്ടു ; ഹോട്ടലില്‍ നിന്നുള്ള യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍
ഭക്ഷണത്തില്‍ നിന്നും മുടിയിഴ കണ്ടെത്തിയെന്ന് പരാതിപ്പെട്ട് ബില്‍ കൊടുക്കാതെ രക്ഷപ്പെട്ട യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുകെയിലെ ദി വൂള്‍പാക്ക് റസ്റ്റൊറന്റിലാണ് സംഭവം.

പാതി കഴിച്ചുകഴിഞ്ഞ ആഹാരത്തിലേക്ക് സ്വന്തം മുടി പിഴുത് ഇടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന യുവതിയാണ് തന്റെ കുട്ടിയുടെ ആഹാരത്തില്‍ മുടിയിഴ കണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട് പരാതിപ്പെട്ടത്.

കൂടാതെ മറ്റൊരു വിഭവം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ യുവതിയ്ക്ക് പുതിയ വിഭവം നല്‍കി. മുടിയിഴ കണ്ട ആഹാരം ഏകദേശം ഭൂരിഭാഗവും കഴിച്ചതിനാല്‍ പുതിയ വിഭവം അവര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് യുവതി ചതിച്ചതാണെന്ന് മനസിലായത്.

കുട്ടിയുടെ മക്രോണി ചീസിലാണ് മുടി കണ്ടെത്തിയതായി യുവതി പരാതിപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളടക്കം ഹോട്ടല്‍ അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഒപ്പം ഒരു കുപ്പി കെച്ചപ്പ്, ഐസ്‌ക്രീം ബൗള്‍, ഒരു സ്റ്റീല്‍ സ്പൂണ്‍ എന്നിവയും യുവതി കൊണ്ടുപോയതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

കെച്ചപ്പും സ്റ്റീല്‍ സ്പൂണും തങ്ങള്‍ ടേക്ക് എവേ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഹോട്ടല്‍ പരിഹാസ രൂപേണ ദൃശ്യം പങ്കുവച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Other News in this category



4malayalees Recommends