മൂന്നാം മാസവും വീണു, ഭവനവില! യുകെയിലെ വീടുകളുടെ വില വീണ്ടും കുറഞ്ഞു; ഇറാന്‍ യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥ സാരമായി ബാധിക്കുന്നു; ശരാശരി വില 298,806 പൗണ്ടില്‍

മൂന്നാം മാസവും വീണു, ഭവനവില! യുകെയിലെ വീടുകളുടെ വില വീണ്ടും കുറഞ്ഞു; ഇറാന്‍ യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥ സാരമായി ബാധിക്കുന്നു; ശരാശരി വില 298,806 പൗണ്ടില്‍
യുകെയിലെ ഭവനവില മേയ് മാസത്തില്‍ വീണ്ടും താഴ്ന്നു. ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതാണ് പ്രധാന കാരണം. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും, ഡിമാന്‍ഡിനെ ബാധിക്കുകയുമാണ്.

രാജ്യത്തെ ശരാശരി ഭവനവില മേയില്‍ 0.1% താഴ്ന്ന് 298,806 പൗണ്ടിലേക്ക് എത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഭവനവില ഇടിയുന്നതെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി. മേയില്‍ നിരക്ക് വര്‍ദ്ധനവിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി. ഏപ്രില്‍ മാസത്തില്‍ 0.1 ശതമാനവും, മാര്‍ച്ചില്‍ 0.5 ശതമാനവും നിരക്ക് താഴ്ന്നിരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ അനിശ്ചിതാവസ്ഥ പ്രോപ്പര്‍ട്ടി വിലയെ ബാധിക്കുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജ് മേധാവി അമാന്‍ഡ് ബ്രൈഡന്‍ പറഞ്ഞു. അടുത്തിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞിരുന്നെങ്കിലും, ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വീട് വാങ്ങുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും, ഡിമാന്‍ഡ് താഴുകയുമാണ്, അവര്‍ വിശദീകരിച്ചു.

എന്നിരുന്നാലും വാര്‍ഷിക ഭവനവില 0.5 ശതമാനം വര്‍ദ്ധിച്ചതായി ഹാലിഫാക്‌സ് പറഞ്ഞു. മോര്‍ട്ട്‌ഗേജുകളിലെ പലിശ നിരക്കുകള്‍ കരുത്താര്‍ജ്ജിച്ച് നില്‍ക്കുകയാണെങ്കിലും വരും മാസങ്ങളിലും ഭവനവില താരതമ്യേന മെച്ചപ്പെട്ട നിലയില്‍ തുടരുമെന്നാ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends