വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് ; മോഹന്‍ലാല്‍ ചിത്രം ചിത്രീകരണം നിര്‍ത്തിവെച്ചെന്നുള്ള റിപ്പോര്‍ട്ട് തള്ളി തരുണ്‍ മൂര്‍ത്തി

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് ; മോഹന്‍ലാല്‍ ചിത്രം ചിത്രീകരണം നിര്‍ത്തിവെച്ചെന്നുള്ള റിപ്പോര്‍ട്ട് തള്ളി തരുണ്‍ മൂര്‍ത്തി
തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. 'അതിമനോഹരം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. തിരക്കഥയിലെ ആശയകുഴപ്പം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഷൂട്ടിംഗ് നിര്‍ത്തിവച്ചെന്നുള്ള വാര്‍ത്ത തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

'തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതായി അവകാശപ്പെടുന്ന നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകളും കോളുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ 78 ദിവസമായി ഞങ്ങള്‍ തൊടുപുഴയില്‍ ഷൂട്ടിംഗ് നടത്തിവരികയാണ്. അതേ, മഴയും കാലാവസ്ഥയും ഞങ്ങളുടെ ചില പദ്ധതികളെ ബാധിച്ചിട്ടുണ്ട്, പക്ഷേ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും വളരെ ആവേശത്തോടെയും പോസിറ്റീവിറ്റിയോടെയും ചിത്രീകരണം തുടരാനും ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നു.

വ്യക്തിപരമായ ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയും മുഴുവന്‍ ടീമിന്റെയും ശ്രമങ്ങളെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ധാരണയ്ക്കും പിന്തുണയ്ക്കും നന്ദി', തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Other News in this category



4malayalees Recommends