18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെ നേടി ; കുതിപ്പ് തുടര്‍ന്ന് ബ്ലാസ്റ്റ്

18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെ നേടി ; കുതിപ്പ് തുടര്‍ന്ന് ബ്ലാസ്റ്റ്
അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. മികച്ച അഭിപ്രായങ്ങള്‍ വന്നിട്ടും സിനിമയുടെ കളക്ഷന്‍ ഉയരാത്തതില്‍ നിരാശയിലാണ് ആരാധകര്‍.

18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെയാണ് നേടിയത്. കേരളത്തിലും അതിഗംഭീര കളക്ഷനാണ് ബ്ലാസ്റ്റ് സ്വന്തമാക്കുന്നത്. ആദ്യദിനം വെറും 70 ലക്ഷം മാത്രം നേടിയ ചിത്രം പിന്നീട് റെക്കോഡ് കുതിപ്പാണ് നടത്തിയത്. 75 സ്‌ക്രീനില്‍ 170ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 10 കോടിയിലേറെയാണ് ചിത്രം നേടിയത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 10 കോടിയിലേറെ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്. ഇതൊരു മലയാളം ചിത്രം ആയിരുന്നെങ്കില്‍ ഈ സമയം കൊണ്ട് തന്നെ 100 കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

Other News in this category



4malayalees Recommends