ബെഡ്‌ഫോര്‍ഡിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, 89 യാത്രക്കാര്‍ക്ക് പരുക്ക്; പലരുടെയും പരുക്കുകള്‍ ഗുരുതരമെന്ന് സൂചന; ലൂട്ടണ്‍ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ഇടിച്ചുകയറിയത് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍; സുരക്ഷാ വീഴ്ച

ബെഡ്‌ഫോര്‍ഡിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, 89 യാത്രക്കാര്‍ക്ക് പരുക്ക്; പലരുടെയും പരുക്കുകള്‍ ഗുരുതരമെന്ന് സൂചന; ലൂട്ടണ്‍ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ഇടിച്ചുകയറിയത് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍; സുരക്ഷാ വീഴ്ച
ബെഡ്‌ഫോര്‍ഡിന് സമീപം നടന്ന ട്രെയിന്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. 89 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ട്രെയിന്‍ ഡ്രൈവറാണ് മരിച്ചത്. അതേസമയം പരുക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ലൂട്ടണ്‍ എയര്‍പോര്‍ട്ട് എക്‌സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിലേക്ക് ഇടിച്ചുകയറിയത്.

വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നാണ് നിഗമനം. ലൂട്ടണും, ബെഡ്‌ഫോര്‍ഡിനും ഇടയിലുള്ള കെംപ്സ്റ്റണിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 5.15-ഓടെ സെന്റ് പാന്‍ക്രാസിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വെയുടെ ട്രെയിനിലേക്കാണ് ഇടിച്ചുകയറിയത്.

അപകടത്തിന് പിന്നാലെ പുറത്തുവന്ന നടുക്കുന്ന ദൃശ്യങ്ങളില്‍ യാത്രക്കാര്‍ ചോരയില്‍ കുളിച്ചും, ഗുരുതരമായി പരുക്കേറ്റും കിടക്കുന്നതായി വ്യക്തമായിട്ടുണ്ട്. രണ്ട് യാത്രാ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഒരാള്‍ മരിച്ചതിന് പുറമെ 11 പേരുടെ നില അതീവ ഗുരുതരമാണെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വ്വീസ് പറഞ്ഞു. 22 പേര്‍ക്ക് ഗുരുതര പരുക്കും, 56 പേര്‍ക്ക് ചെറിയ പരുക്കുമാണുള്ളത്.

മരിച്ചത് ട്രെയിന്‍ ഡ്രൈവറാണെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി എഡ്ഡി ഡെംപ്‌സി സ്ഥിരീകരിച്ചു. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍ത്തിക്കിടന്ന ട്രെയിന്റെ ഓട്ടോമാറ്റിക് വാണിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതിരുന്നതിനും കാരണം കണ്ടെത്തേണ്ടിവരും. പ്രശ്‌നം സ്റ്റാഫിനെ ഫോണില്‍ അറിയിക്കുമ്പോഴാണ് ലൂട്ടണ്‍ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ട്രെയിന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയത്.

Other News in this category



4malayalees Recommends